കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എം.എൽ.എയുടെ 2022-23 വർഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികൾ സെപ്റ്റംബർ ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് പി. ഉബൈദുള്ള എം.എൽ.എ അറിയിച്ചു.
നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നത് സംബന്ധിച്ച് മുൻസിപ്പൽ ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗം പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
പാർക്കിംഗ് ഗ്രൗണ്ട് ഇന്റർലോക്കിംഗ് സമയത്ത് നഗരസഭ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യും. ഗാരേജിലേക്കും റാമ്പിലേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തും. കൺസൾട്ടിംഗ് ഏജൻസിയായ കെ.റെയിലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിക്കും. ജല ലഭ്യത ഉറപ്പു വരുത്തുവൻ ഭൂഗർഭ ജല വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും കെ.എസ് ആർ ടി.സി അധികൃതർ അറിയിച്ചു.