അമ്പലവയല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി യൂണിറ്റ് ആരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു.

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്‍, ലതാ ശശി, ടി.ബി സെനു, ജെസ്സി ജോര്‍ജ്, ഗ്ലാഡിസ്‌കറിയ, എ.എസ് വിജയ, പി.കെ സത്താര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ്, മെഡിക്കല്‍ ഓഫീസര്‍ കെ.പി സനല്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.