കയ്പമംഗലം നിയോജകമണ്ഡലത്തിൽ കെ സ്റ്റോർ” പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പുന്നക്ക ബസാറിൽ കെ.എൻ. ഭരതൻ ലൈസൻസിയായ 168-ാം നമ്പർ റേഷൻ കടയിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു.
റേഷൻ സാധനങ്ങൾക്ക് പുറമേ സപ്ലൈകോ, ശബരി, മിൽമ ഉത്പ്പന്നങ്ങൾ, അഞ്ചു കിലോ ഛോട്ടു ഗ്യാസ്, അക്ഷയ/ ബാങ്കിങ് സേവനങ്ങൾ എന്നിവ റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, ടി കെ ചന്ദ്രബാബു, വിനീത മോഹൻദാസ്, മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് രാജു , വാർഡ് മെമ്പർ സംസാബീ സലിം, കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ, റേഷനിങ് ഇൻസ്പെക്ടർ പി എം സജിന എന്നിവർ സംസാരിച്ചു.