ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പ്രൈവറ്റ് ബസുകളില്‍ ക്ഷയരോഗ ബോധവല്‍ക്കരണ സ്റ്റിക്കര്‍ പതിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ അഡ്വ.ടി സരള ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ടി ബി സെന്റര്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ജില്ലാ ബസ് ഓപ്പറേറ്റേസ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ടി ബി ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.രജ്‌ന ശ്രീധര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ ജഗന്‍ലാല്‍, ജില്ലാ ടി ബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എം ബിന്ദു, ജില്ലാ ടി ബി സെന്റര്‍ എ സി എസ് എം കോര്‍ഡിനേറ്റര്‍ പി വി അക്ഷയ, ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി കെ പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.