ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐഎംഎ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ഗ്രിഫിൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ സി എച്ച് ഓഫീസർ ഡോ.ജി അശ്വിൻ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ആശുപത്രി ഒഫ്താൽമോളജിസ്റ്റ് ഡോ. ഷിനി പദ്മൻ നേത്ര ദാനം മഹാദാനം എന്ന വിഷയത്തിൽ ആശ വർക്കർമാർക്ക് ബോധവത്കരണ ക്ലാസ്സ് നൽകി. ജില്ലാ ആശുപത്രി സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് എസ് ജയകുമാർ, തലശ്ശേരി ജനറൽ ആശുപത്രി ഒഫ്താൽമോളജിസ്റ്റ് ഡോ. ഒ ടി രാജേഷ്, ജില്ലാ നഴ്സിംഗ് ഓഫീസർ ദേവയാനി കല്ലേൻ, ജില്ലാ ആശ കോ ഓർഡിനേറ്റർ കെ ആർ രാഹുൽ എന്നിവർ സംസാരിച്ചു.