ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ വാര്‍ഡ് ഏഴ് ആല്‍പ്പാറ, തൊടുപുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ് 28 മണക്കാട് റോഡ് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലേക്ക് ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 04862 232321.