തിരുവനന്തപുരം ജില്ലയിൽ നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി, നാവായിക്കുളം പഞ്ചായത്തിലെ 28-ാം മൈൽ എന്നീ വാർഡുകളിൽ ഒക്ടോബർ 11ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒക്ടോബർ 10, 11 തീയതികളിൽ ഈ വാർഡുകളിലെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അവധി പ്രഖ്യാപിച്ചു. ഒക്ടോബർ ഒമ്പതിന് വൈകിട്ട് അഞ്ചു മുതൽ 12ന് രാത്രി 12 വരെ ഈ വാർഡുകളിൽ സമ്പൂർണ മദ്യനിരോധനവും ഏർപ്പെടുത്തി. 12നാണ് വോട്ടെണ്ണൽ.