സിദ്ധ മെഡിക്കൽ ഓഫീസർ, നഴ്സ്, ഫാർമസിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് (ഐ.എസ്. എം) അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സിദ്ധ മെഡിസിൻ ബിരുദം/ തത്തുല്യ യോഗ്യത, ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എ ക്ലാസ്സ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമാണ് സിദ്ധ മെഡിക്കൽ ഓഫീസർക്കുവേണ്ട യോഗ്യത. ഒക്ടോബർ 10ന് രാവിലെ 10 മുതൽ ഉച്ചക്ക് മൂന്നുവരെയാണ് അഭിമുഖത്തിനുള്ള സമയം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള ഒരുവർഷത്തെ ആയുർവേദ നഴ്സിംഗ് കോഴ്സ് സർട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യതയാണ് നേഴ്സിന് വേണ്ടത്. ഒക്ടോബർ 12ന് രാവിലെ 10 മുതൽ ഉച്ചക്കു ഒരുമണി വരെയാണ് അഭിമുഖത്തിനുള്ള സമയം. ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ഒരുവർഷത്തെ ആയുർവ്വേദ ഫാർമസി കോഴ്സ് സർട്ടിഫിക്കറ്റ്/തത്തുല്യ യോഗ്യത എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികക്ക് വേണ്ടത്. ഒക്ടോബർ 16ന് രാവിലെ 10 മുതൽ ഒന്നുവരെയാണ് അഭിമുഖത്തിനുള്ള സമയം. മൾട്ടി പർപ്പസ് വർക്കർ തസ്തികക്ക് അപേക്ഷിക്കുന്നവർക്ക് പ്ലസ് ടുവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. ഒക്ടോബർ 17 രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവ്വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിൽസാ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസിൽ മതിയായ രേഖകളുമായി എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്. എം) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2320988