ഓണം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. അനധികൃത കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം ,കടത്തല്‍ എന്നിവ തടയുന്നതിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്‌ക്വാഡുകള്‍ രൂപീകരിക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശം നൽകി.
അവധി ദിവസങ്ങളിൽ സ്ക്വാഡുകളുടെ പ്രവർത്തനം സംബന്ധിച്ച് കർശന നിരീക്ഷണം ഉണ്ടാകും . അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവർത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ താലൂക്ക് തല സ്‌ക്വാഡുകളേയോ അതത് തഹസില്‍ദാര്‍മാരേയോ അറിയിക്കാം. ഫോണ്‍ : കളക്ട്രേറ്റ് – 04862 232242, 232366, ഇടുക്കി – 04862 235 361, 8547618435, തൊടുപുഴ – 04862 222503, 8547612801, പീരുമേട് – 04869 232 077, 8547612901, ഉടുമ്പന്‍ചോല – 04868 232050, 8547613201, ദേവികുളം – 04865 264 231, 8547613101.