കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ 100 ശതമാനം അജൈവ മാലിന്യ ശേഖരണം നടത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രിയ, വിനിത എന്നിവരെ കെ. ബാബു എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ പ്രവര്‍ത്തന മികവിന് കൊഴിഞ്ഞാമ്പാറയിലെ രവിരാജ് തിയേറ്റര്‍ ഉടമയുടെ ഓണസമ്മാനമായി ജയിലര്‍ എന്ന സിനിമയുടെ ടിക്കറ്റും നല്‍കി.

പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, ഐ.ആര്‍.ടി.സി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫെബിന്‍ റഹ്മാന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ നിഷ, അക്ഷയ്, അഞ്ജന, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.