അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലുള്ള 140 അരിവാള്‍ രോഗബാധിതകര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം എട്ടിനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ജോജോ ജോണ്‍ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സനോജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ജോബി തോമസ് എന്നിവര്‍ പങ്കെടുത്തു.