തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ/ ടെലികോം പെൻഷൻകാർക്കായി ലൈഫ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2023 ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന പെൻഷൻകാർക്ക് ക്യാമ്പിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ ബി.എസ്.എൻ.എൽ ഓഫീസിൽ സെപ്റ്റംബർ 7ന് രാവിലെ 10 മുതൽ 3 വരെയാണ് ക്യാമ്പ്. വിശദവിവരങ്ങൾക്ക് സി.സി.എ കേരള വെബ്സൈറ്റ് സന്ദർശിക്കുക (https://cgca.gov.in/ccakrl).
