സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയെന്ന് കൃഷി മന്ത്രി പി. പ്രസാദ്. തമ്പകച്ചുവട് ഗവ. യു.പി. സ്കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂള്‍ കെട്ടിടങ്ങള്‍, ലാബുകള്‍, കളിസ്ഥലങ്ങള്‍, ശുചിമുറികള്‍, പാചകപ്പുരകള്‍ തുടങ്ങി പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്, മന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാർ. ഓരോ വര്‍ഷവും സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ ഒരു തരത്തിലും പിന്നാക്കം പോകാന്‍ പാടില്ലെന്ന നിര്‍ബന്ധം കൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു.
ഒന്‍പത് ക്ലാസ് മുറികള്‍, ശുചിമുറികള്‍, സൈക്കിള്‍ ഷെഡ്, മഴവെള്ള സംഭരണി, ഇന്റര്‍ലോക്കിംഗ് ടൈല്‍, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പടെ രണ്ട് കോടി രൂപ വിനിയോഗിച്ചാണ് തമ്പകച്ചുവട് ഗവ. യു.പി. സ്കൂളില്‍ മൂന്ന് നിലയുള്ള പുതിയ കെട്ടിടം നിര്‍മിച്ചത്.
ചടങ്ങില്‍ പി.പി. ചിത്തരഞ്ജന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. പി.ഡബ്ല്യു.ഡി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഐ. റംലാ ബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍, ജില്ല പഞ്ചായത്തംഗം ആര്. റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. ശരവണന്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം.എസ്. സന്തോഷ്, കെ. ഉദയമ്മ, ചേര്‍ത്തല ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്. ബാബു, ചേര്‍ത്തല ബി.പി.സി. എസ്.എസ്.കെ. ടി.ഒ. സല്മാന്, സ്കൂള്‍ പ്രഥമാധ്യാപിക ഉഷാകുമാരി, പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.