പി.ജി. മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഗവൺമെന്റ് മെഡിക്കൽ കോളജുകൾ, റീജ്യണൽ കാൻസർ സെന്റർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവടങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് ലഭിച്ച കോളജുകളിൽ സെപ്റ്റംബർ 8 മുതൽ 11 ന് വൈകുന്നേരം 3 മണിക്കകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 04712525300.