ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന് തുടക്കമായി. കോട്ടത്തറ മരവയല്‍ പൊതുകുളത്തില്‍ മത്സ്യ നിക്ഷേപം നടത്തി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഹണി ജോസ് അധ്യക്ഷത വഹിച്ചു. കോട്ടത്തറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എസ് അനുപമ, ഇ.കെ.വസന്ത വാര്‍ഡ് മെമ്പര്‍മാരായ സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, പി.സുരേഷ്, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്, പുഷ്പ സുന്ദരന്‍, മുരളീദാസന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സി.ആഷിഖ് ബാബു, തളിപ്പുഴ മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോണ ജേക്കബ്, കോട്ടത്തറ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്ത ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
