സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് താലൂക്ക് തലത്തിൽ സന്നദ്ധ സേനാ പ്രവർത്തകർക്ക് നൽകുന്ന പരിശീലന പരിപാടി മുവാറ്റുപുഴ തഹസിൽദാരുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നടന്നു.

രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയിൽ പ്രഥമശുശ്രൂഷ നടപടി ക്രമങ്ങൾ, എല്ലാത്തരം ദുരന്തങ്ങൾ, അപകടങ്ങളുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ക്യാമ്പ് മാനേജ്മെന്റ് എന്നിവ സംബന്ധിച്ച് വിശദമായ പരിശീലനം നൽകി. പരിശീലന പരിപാടിൽ മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഭൂരേഖ തഹസിൽദാർ അസ്മാ ബീവി, ഫയർ & റസ്ക്യൂ സ്റ്റേഷൻ ഓഫീസർ മനോജ് എസ്. നായിക് അസി. സ്റ്റേഷൻ ഓഫീസർ കെ.സി. ബിജുമോൻ, ഡെപ്യൂട്ടി തഹസിൽദാർ പി.എം.
മഞ്ജു, ഡിഎം ക്ലാർക്ക് ബ്ലിസ് ജോൺ, ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, എഫ് ആർ ഒ കെ.എം. ഇബാഹിം, സി എ നിഷാദ്, ഐ എ ജി കൺവീനർ നസീർ അലിയാർ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ റവന്യു വകുപ്പിലെയും ഫയർ & റസ്ക്യൂ വിഭാഗത്തിലെയും വിവിധ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സേന പ്രവർത്തകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.