കേരള സംഗീത നാടക അക്കാദമി നവംബര്‍ 6 മുതല്‍ 10 വരെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മോഹിനിയാട്ടം റസിഡന്‍ഷ്യല്‍ ശില്പശാല സംഘടിപ്പിക്കും. 15 വയസ്സിനും 30 വയസ്സിനും ഇടയിലുളളവര്‍ക്കും അഞ്ചു വര്‍ഷമെങ്കിലും മോഹിനിയാട്ടം പഠിച്ചവര്‍ക്കുമാണ് ക്യാമ്പില്‍ പ്രവേശനം. അപേക്ഷകര്‍ ബയോഡാറ്റ സഹിതം വെളളക്കടലാസില്‍ അപേക്ഷ ഒക്‌ടോബര്‍ 20ന് മുമ്പ് സംഗീത നാടക അക്കാദമിയില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കണം. അപേക്ഷകരില്‍ നിന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം 32 പേരെയാണ് തിരഞ്ഞെടുക്കുക. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ,് തൃശ്ശൂര്‍-20
