അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്‌ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഏഴ്, എട്ട് തിയതികളില്‍ ശക്തിപ്രാപിച്ച് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവപ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം. ദീര്‍ഘനാളത്തേക്ക് മത്സ്യബന്ധനത്തിന് പോയവര്‍ ഒക്‌ടോബര്‍ അഞ്ചിന് മുമ്പ് തിരികെ എത്തണമെന്നും ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
