കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ടെക്‌നിഷ്യൻതല തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്ന പ്ലംബർ ജനറൽ ലെവൽ – 4, എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ – 4, ഐ.ടി.ഐ സിവിൽ സർവേയർ പാസായവർ/ഡിപ്ലോമ സിവിൽ പാസായവർ/ ബിടെക് സിവിൽ കോഴ്‌സ് പൂർത്തീകരിച്ചവർ എന്നിവർക്ക് അപേക്ഷിക്കാവുന്ന ഹ്രസ്വകാല പരിശീലനമായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ സർവെയിങ് എന്നിങ്ങനെയാണ് പരിശീലനങ്ങൾ.

എല്ലാ പരിശീലനങ്ങൾക്കും നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്ന സൂപ്പർവൈസറി പരിശീലനമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. അപേക്ഷകർ 18 വയസ് പൂർത്തീകരിച്ചവരായിരിക്കണം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സ്ഥാപനത്തിൽ നേരിട്ട് ഹാജരായും അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് www.iiic.ac.in. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25. ക്ലാസുകൾ ഒക്ടോബർ 3 നു ആരംഭിക്കും. വിവരങ്ങൾക്ക്: 8078980000.