സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കളമശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിന്റെ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന ഫാഷൻ ഡിസൈനിങ് 2 വർഷ കോഴ്‌സുകളിലേക്ക് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കളമശ്ശേരി, ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് തമ്മനം, എന്നീ സ്ഥാപനങ്ങളിലേക്ക് 2023-24 വർഷത്തേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12 ന് കളമശ്ശേരി പോളിടെക്‌നിക്കിൽ നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.30 വരെ. ജനറൽ വിഭാഗത്തിന് 1625 രൂപയും എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിന് 1300 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്കും സമയക്രമത്തിനും www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0484-2550209, 9495821897/ 9747906411/ 9447110012.