കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി  പ്രവേശനത്തിന് വേണ്ടിയുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് (മൂന്നാം ഘട്ടം) സെപ്റ്റംബർ 14 നു www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ട താത്പര്യമുള്ള അപേക്ഷാർഥികൾ കോഴ്‌സ്-കോളേജ് ഓപ്ഷൻസ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം.

പുതിയതായി നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ചായിരിക്കും സ്‌പെഷ്യൽ അലോട്ട്‌മെന്റ്. കോളജുകളിൽ  അഡ്മിഷൻ എടുത്തവർക്ക് എൻ.ഒ.സി ആവശ്യമില്ല. സെപ്റ്റംബർ 13 നു വൈകിട്ട് അഞ്ചു വരെ ഓപ്ഷൻസ് രജിസ്റ്റർ ചെയ്യാം.  അലോട്ട്‌മെന്റ് ലഭിക്കുന്നവർ 15നു വൈകിട്ട് അഞ്ചിനു മുൻപായി അതാതു കോളജുകളിൽ പ്രവേശനം നേടേണം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in,  0471-2560363, 364.