ഒക്‌ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന നഴ്‌സ്-കം-ഫാര്‍മസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറം ഇന്നു (ഒക്‌ടോബര്‍ അഞ്ച്) മുതല്‍ തിരുവനന്തപുരം/ കോഴിക്കോട് ഗവ : ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പിഴയില്ലാതെ 11ന് വൈകുന്നേരം നാലു മണിവരേയും 10 രൂപ പിഴയോടെ 15ന് വൈകുന്നേരം നാലു മണിവരേയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പര്‍ ഒന്നിന് 60/- രൂപയും പ്രാക്ടിക്കല്‍ ഒന്നിന് 40 രൂപയും, മാര്‍ക്ക് ലിസ്റ്റിന് 20/- രൂപയും തിരുവനന്തപുരം ഗവ : ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിംഗ് ഓഫീസറുടെ പേരില്‍ എസ്.ബി.ഐ ഫോര്‍ട്ട്, തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്നും മാറാവുന്ന ഡി.ഡി ആയി ഉളളടക്കം ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി.-യും മുകളില്‍ പറഞ്ഞ തീയതിക്കകം തിരുവനന്തപുരത്തുളള ഗവ : ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിംഗ് ഓഫീസറുടെ വിലാസത്തില്‍ അയച്ചുതരണം. കോഴിക്കോട് ഗവ : ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജാണ് പരീക്ഷാകേന്ദ്രം.