ഓണാഘോത്തോടനുബന്ധിച്ച് ആഗസ്റ്റ് 30 ന് കുട്ടനെല്ലൂർ ശ്രീ. സി. അച്യുത മേനോൻ ഗവ. കോളേജ് ഗ്രൗണ്ടിൽ നടന്ന മെഗാ തിരുവാതിര ടാലെന്റ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ലിംക്ക ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടി. തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീ ജില്ലാ മിഷനേയും ജില്ലയിലെ എല്ലാ സി.ഡി.എസ്സിനെയും ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു.

ടൂറിസം വകുപ്പും തൃശ്ശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഏഴായിരത്തിലേറെ പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറിയത്.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എ. കവിത, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ എസ്.സി നിർമ്മൽ, കെ.കെ പ്രസാദ്, കെ. രാധാകൃഷ്ണൻ, ജില്ലയിലെ സി.ഡി.എസ് ചെയർപേഴ്സന്മാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.