ജില്ലയിലെ ടെക്നിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ജില്ലാ കലക്ടർ എ ഗീത വിതരണോദ്ഘാടനം നിർവഹിച്ചു. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അയ്യപ്പൻ ബി.സി അധ്യക്ഷത വഹിച്ചു.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2022-23 വർഷത്തെ ലാപ്ടോപ് വിതരണ പദ്ധതി പ്രകാരമാണ് ലാപ്ടോപ് അനുവദിച്ചത്. എൻ ഐ ടി യിൽ പഠിക്കുന്ന 14 പേർക്കും ഫറൂഖ് കോളേജിലെ ഒരു വിദ്യാർത്ഥിക്കുമാണ് ലാപ്ടോപ് വിതരണം ചെയ്തത്.

കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അസി. കലക്ടർ പ്രതീക് ജെയിൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.