ഇടുക്കി ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ ബി.ടെക്ക്, എം.ടെക്ക് ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് സെപ്റ്റംബർ 15ന് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുളള വിദ്യാര്‍ഥികള്‍ പ്രോസ്‌പെക്ടസ് പ്രകാരം ഉളള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ പകര്‍പ്പുകളുമായി നാളെ രാവിലെ 11 മണിക്ക് മുമ്പ് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecidukki.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.