മണ്‍റോതുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടബിള്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം (പി യു ടി എസ്) സ്ഥാപിച്ചു. ചവറ കെ എം എം എല്ലിന്റെ സാമൂഹികസുരക്ഷാ ഫണ്ടില്‍ നിന്നുള്ള ഒന്നര ലക്ഷം രൂപ വിനിയോഗിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇനി ഒരു മെഷീന്‍കൂടി സ്റ്റേഷനില്‍ ഉണ്ടാകും. ടിക്കറ്റ് നല്‍കുന്നതിന് തടസ്സംവരില്ലെന്നതാണ് സവിശേഷത.

മണ്‍റോതുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും എല്ലാ ഭാഗത്തേക്കുമുള്ള ട്രെയിനുകളിലേക്ക് മെഷീന്‍ വഴി ടിക്കറ്റുകള്‍ ലഭിക്കും. മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ടിക്കറ്റ് നല്‍കുന്ന ഹാള്‍ട്ട് ഏജന്റിന് റെയില്‍വേയുടെ കൊമേഴ്‌സ്യല്‍ വിഭാഗം പരിശീലനം നല്‍കി. മണ്‍റോതുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എല്ലാ ട്രെയിനുകള്‍ക്കും ടിക്കറ്റ് ലഭ്യമാകും.
ഇന്ന് (സെപ്റ്റംബര്‍ 14) രാവിലെ 07:30 ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം നിര്‍വഹിക്കും.