ചവറ ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ക്യാന്‍സര്‍ ഡിറ്റക്ഷന്‍സ് സ്‌ക്രീനിങ് പദ്ധതിയുടെ ഭാഗമായി രോഗനിര്‍ണയ ക്യാമ്പ് ചവറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തി. ശൈലി ആപ്പ് സര്‍വേ വഴി കണ്ടെത്തുന്ന രോഗികളുടെ ക്യാന്‍സര്‍ നിര്‍ണയത്തിനായി പാപ്പ്സ്മിയര്‍, എഫ്എന്‍ എസി ടെസ്റ്റുകള്‍ നടത്തി. ആവശ്യമുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ തുടര്‍ചികിത്സയും ഉറപ്പാക്കി.

ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആര്‍ സുരേഷ് കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ലതികാ രാജന്‍, അംഗം ഇ റഷീദ്, പഞ്ചായത്ത് അംഗങ്ങളായ വസന്തകുമാര്‍, ഉഷാകുമാരി, ചവറ കുടുംബ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ലെന്‍ഡ അലക്‌സ്, ഡോ സംഗീത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിയാദ് ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു