വിവിധ ആരോഗ്യപരിരക്ഷ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെ കുറിച്ച് പരമാവധി ജനങ്ങളില്‍ എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിയായ ആയുഷ്മാന്‍ ഭവ: ക്യാമ്പയിന്‍ വെളിനല്ലൂര്‍ സി എച്ച് സി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു .
ഗ്രാമങ്ങളിലും നഗരങ്ങളിലും നിര്‍ണായകമായ ആരോഗ്യപരിപാലന സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. ആരോഗ്യ സംരക്ഷണത്തിനായിയുള്ള പ്രവര്‍ത്തനങ്ങള്‍ പരമാവധി നടപ്പിലാക്കുക, ആരോഗ്യസേവനങ്ങളും ബോധവത്ക്കരണവും പരമാവധി ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സെപ്റ്റംബര്‍ 17 മുതല്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിവാര ആരോഗ്യമേളകള്‍ സംഘടിപ്പിക്കും.

ദേശീയതലത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂര്‍ സി എച്ച് സിയില്‍ നടന്ന ക്യാമ്പയിന്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ടി കെ ജ്യോതി ദാസ്, ഡി രമേഷന്‍, എ കെ മെഹറുനിസ, കെ ലിജി, ജെ അമ്പിളി, മെഡിക്കല്‍ ഓഫീസര്‍ ഡോ അഞ്ജന, എച്ച് എസ് കൃഷ്ണകുമാര്‍, ജനപ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍, എച്ച് എം സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.