സ്വച്ഛ്ഭാരത് മിഷന്‍ സ്വച്ഛതാ ലീഗ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കലയനാട് അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രഞ്ചന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി