PRD Live
  • Home
  • General News
  • District News
    • തിരുവനന്തപുരം
    • കൊല്ലം
    • പത്തനംതിട്ട
    • ആലപ്പുഴ
    • ഇടുക്കി
    • കോട്ടയം
    • എറണാകുളം
    • തൃശ്ശൂർ
    • പാലക്കാട്
    • മലപ്പുറം
    • കോഴിക്കോട്
    • വയനാട്
    • കണ്ണൂർ
    • കാസർഗോഡ്
    • ന്യൂ ഡൽഹി
  • Education
  • Employment News
  • Cabinet Decision
  • Health
  • Cultural
  • Government Orders
  • Sabarimala

മാലിന്യമുക്തം നവകേരളം: മലമ്പുഴയില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം ഊര്‍ജിതമാക്കും

Home /ജില്ലാ വാർത്തകൾ/പാലക്കാട്/മാലിന്യമുക്തം നവകേരളം: മലമ്പുഴയില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം ഊര്‍ജിതമാക്കും
പാലക്കാട് |
September 14, 2023
ഹരിത സോഷ്യല്‍ ഓഡിറ്റും ശില്‍പശാലയും സംഘടിപ്പിച്ചു

ജനകീയ ഓഡിറ്റില്‍ കണ്ടെത്തിയ വിടവുകള്‍ നികത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനം രണ്ടാം ഘട്ടത്തില്‍ ഊര്‍ജിതമായി തുടരുമെന്ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ നടന്ന ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും ശുചിത്വ ശില്‍പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  പ്രസിഡന്റ്.

ക്ലീന്‍ മലമ്പുഴ ഗ്രീന്‍ മലമ്പുഴ ജനകീയ പദ്ധതിയിലൂടെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പിള്‍ സര്‍വേകളിലൂടെയും സ്വയം വിലയിരുത്തല്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, നേരിട്ടുള്ള ഫീല്‍ഡ് സന്ദര്‍ശനം, രേഖകളുടെ പരിശോധന തുടങ്ങിയ ജനകീയ പ്രക്രിയകളിലൂടെയും തയ്യാറാക്കിയ ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സോഷ്യല്‍ ഓഡിറ്റ് സമിതി കോ-ഓര്‍ഡിനേറ്റര്‍ ബിമല്‍ ബാവ അവതരിപ്പിച്ചു.


മാലിന്യമുക്തം നവകേരളം കര്‍മ്മപദ്ധതിയുടെ മലമ്പുഴ ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററും ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണുമായ പി.വി സഹദേവന്‍ മാലിന്യ പരിപാലന തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ടത് സംബന്ധിച്ച് വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഞ്ജു ജയന്റെ അധ്യക്ഷതയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത രാധാകൃഷ്ണന്‍, വി.ഇ.ഒ പി. തങ്കരാജ്, ഓഡിറ്റ് സമിതി അംഗം ഷഹര്‍ബാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശാങ്കന്‍, നോഡല്‍ ഓഫീസറും ഹെഡ് ക്ലാര്‍ക്കുമായ പി.എം ജസീല, മെമ്പര്‍മാരായ സലജ സുരേഷ്, ലീലാ ശശി, റാണി ശെല്‍വന്‍, ഹേമലത, ജെ.എച്ച്.ഐ. അനീഷ് , ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് അജിത, സെക്രട്ടറി എ. ഹസീന, മലമ്പുഴ ആര്‍.ജി.എസ്.എ. കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രസീദ, കില തീമാറ്റിക് എക്സ്പേര്‍ട്ട് വി.എ രമ്യ, സുജാത, സരിത, നിര്‍മ്മല എന്നിവര്‍ പങ്കെടുത്തു.

ജല ബജറ്റ്;കൺവെൻഷൻ ചേർന്നു
നിപ: കേന്ദ്രസംഘം ജില്ലയില്‍ എത്തി
TAGS: prdlivekerala green audit malinyamuktham navakeralam social audit

Search

Categories

  • പൊതു വാർത്തകൾ 12,249
  • തിരുവനന്തപുരം 3,694
  • കൊല്ലം 3,463
  • ജില്ലാ വാർത്തകൾ 4
  • പ്രധാന അറിയിപ്പുകൾ 6,985
  • പത്തനംതിട്ട 3,267
  • മന്ത്രിസഭാ തീരുമാനങ്ങൾ 3
  • ആലപ്പുഴ 3,686
  • തൊഴിൽ വാർത്തകൾ 6,808
  • ഇടുക്കി 4,038
  • കോട്ടയം 3,052
  • ആരോഗ്യം 1,255
  • വിദ്യാഭ്യാസം 6,503
  • എറണാകുളം 6,660
  • തൃശ്ശൂർ 4,841
  • മന്ത്രിസഭാ തീരുമാനങ്ങൾ 331
  • പാലക്കാട് 5,147
  • കാർഷിക വാർത്തകൾ 408
  • മലപ്പുറം 3,517
  • സർക്കാർ ഉത്തരവുകൾ 241
  • കോഴിക്കോട് 3,849
  • സാംസ്കാരികം 537
  • കാലാവസ്ഥ: Weather Alerts 305
  • വയനാട് 6,108
  • കണ്ണൂർ 2,884
  • English Press Release 669
  • Uncategorized 1
  • കാസർഗോഡ് 3,615
  • കരുത്തോടെ കേരളം 99
  • ന്യൂ ഡൽഹി 43
  • നിയമസഭ പുസ്തകോത്സവം 49
  • സ്‌കൂൾ കലോത്സവം 2025 42
  • ശബരിമല തീര്‍ത്ഥാടനം-2024 26
  • IFFK 2024 12
  • ലോക കേരളസഭ 2024 18
  • കേരളീയം 119
  • ശബരിമല 528
  • IFFK 2023 11
  • IFFK 2022 113
  • ഐ.എഫ്.എഫ്.കെ വാർത്തകൾ 52
  • സ്ത്രീകൾക്കായി 54
  • ലോക കേരള സഭ 2022 28
  • മികവോടെ മുന്നോട്ട് 265
  • IFFK 2021 88
  • COVID-19 69
  • സ്‌കൂള്‍ കലോത്സവം 2019 14
  • ലോക കേരള സഭ 2019 29
  • ലോക കേരള സഭ 47
  • IFFK 2019 44
  • IFFK 2018 7
  • ഐ.ഡി.എസ്.എഫ്.എഫ്.കെ വാർത്തകൾ 12
  • ആറന്മുള ജലോത്സവം 17
  • വനിതാമതിൽ 55

Latest Updates

  • മന്ത്രിസഭാ തീരുമാനങ്ങള്‍ (24.06.2026)
  • അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: മുഖ്യമന്ത്രി
  • മുഖ്യമന്ത്രിയുമായി നബാർഡ് സിജിഎം കൂടിക്കാഴ്ച നടത്തി
  • പകർച്ചവ്യാധി പ്രതിരോധം: ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് മന്ത്രി കെ.മുരളീധരന് കൈമാറി
  • 15 പേർക്ക് കൂടി ഷിഗെല്ല

Tag Cloud

22ndiffk cabinetdecision cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trackbacks trivandrum video viratkohli

Recent posts

  • മന്ത്രിസഭാ തീരുമാനങ്ങള്‍ (24.06.2026) June 24, 2026
  • അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: മുഖ്യമന്ത്രി June 24, 2026
  • മുഖ്യമന്ത്രിയുമായി നബാർഡ് സിജിഎം കൂടിക്കാഴ്ച നടത്തി June 23, 2026

Categories

22ndiffk cabinetdecision cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trackbacks trivandrum video viratkohli