നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗ നിർണ്ണയം നടത്താനായി മൊബൈൽ ലാബ് പ്രവർത്തന സജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചാണ് ലാബിന്റെ പ്രവർത്തനം. എൻ ഐ വി പൂനെയിൽ നിന്നും ബി എസ് എൽ 3 സൗകര്യങ്ങളുള്ള മൊബൈൽ ലാബ് ടീമാണ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചത്.

നിപ വൈറസ് സാന്നിധ്യം പരിശോധനക്കുള്ള സ്വാബ് പൂനയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഇതോടെ കോഴിക്കോട് ലഭ്യമായി. നിപ സമ്പർക്കത്തിലുള്ളവരുടെ സാമ്പിളുകളാണ് ലാബിൽ പരിശോധിക്കുന്നത്. ടീമിൽ ഡോ.റിമ ആർ സഹായി, ഡോ.കണ്ണൻ ശബരിനാഥ്, ഡോ.ദീപക് പാട്ടീൽ എന്നീ സയന്റിസ്റ്റുമാരും നാല് ടെക്‌നീഷൻമാരുമാണുള്ളത്.