വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ യൂണിഫോം വിതരണം നടത്തി. 42 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും മൂന്ന് അനധ്യാപകര്‍ക്കുമാണ് നല്‍കിയത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ അംഗങ്ങള്‍ സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.