താത്ക്കാലിക നിയമനം

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സമാന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് / ഐ.ടി.ഐ/ ഡിപ്ലോമ എന്നിവയും ട്രേഡ്‌സമാന്‍ തസ്തികയിലെ പരിചയവുമാണ് യോഗ്യത. ട്രേഡ്‌സമാന്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി/വി.എച്ച്.എസ്.എല്‍.സി,എഞ്ചിനീയറിംഗ് /ഡിപ്ലോമ/ഐ.ടി.ഐ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 19 ന് രാവിലെ 9.30ന് തലപ്പുഴ എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം.

വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി, ബോര്‍ഡിലെ 3 വര്‍ഷത്തെ ഡിപ്ലോമ. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 20 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം.

ലാബ് ടെക്നീഷ്യന്‍ നിയമനം

ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ലാബ്ടെക്നീഷ്യനെ താല്‍ക്കാലികമായി നിയമിക്കുന്നു. സെപ്തംബര്‍ 20 ന് ഉച്ചക്ക് 2.30 ന് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ബി.എസ്.സി എം.എല്‍.ടി, ഡി എം.എല്‍.ടി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഹാജരാകണം

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പദ്ധതി ഓഫീസില്‍ നിലവില്‍ ഒഴിവുള്ളതും, എസ്.ടി വിഭാഗക്കാര്‍ക്ക് സംവംരണം ചെയ്തിട്ടുള്ളതുമായ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 20 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ബി.കോം ഡിഗ്രിയും, ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എ കോഴ്‌സും പാസ്സായ യോഗ്യരായ എസ്.ടി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. എസ്.ടി വാഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 04936 282422.