ജില്ലാ സിവില്‍ സര്‍വീസ് കായികമേളക്ക് മൂലമറ്റം സെന്റ്. ജോസഫ്‌സ് കോളേജില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായി നാനൂറോളം ജീവനക്കാര്‍ കായികമേളയില്‍ പങ്കെടുത്തു. പതിനഞ്ച് കായിക ഇനങ്ങളിലായി സെന്റ് ജോസഫ്‌സ് കോളേജ്, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, എച്ച് ആര്‍ സി മൂലമറ്റം, വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, ജ്വാല ക്ലബ് മൂലമറ്റം, ഇന്ത്യന്‍ സ്പോര്‍ട്സ് അക്കാദമി, ബാഡ്മിന്റണ്‍ കോര്‍ട്ട് തൊടുപുഴ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേളയിലെ വിജയികള്‍ക്ക് സംസ്ഥാന സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ പങ്കെടുക്കാം. ശനിയാഴ്ച കായിക മേള സമാപിക്കും.
മൂലമറ്റം സെന്റ്. ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച കായിക മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ്, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെഎസ്, ഗ്രാമപഞ്ചായത്തംഗം കൊച്ചുറാണി ജോസ്, കോളേജ് പ്രിന്‍സിപ്പല്‍ ഫാ.തോമസ് ജോര്‍ജ്, സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ റിസേര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ.തോംസണ്‍ ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ബേബി വര്‍ഗീസ്, ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ സെക്രട്ടറി രതീഷ് കുമാര്‍ പി.ആര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍ എന്‍.പി എന്നിവര്‍ സംസാരിച്ചു.