സംസ്ഥാന ചരക്ക്‌സേവന നികുതി വകുപ്പ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സലുമായി ബന്ധപ്പെട്ട് നികുതിദായകരില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഓണ്‍ലൈന്‍ പരിശീലനപരിപാടി സംഘടിപ്പിക്കും. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 11 മുതല്‍ 12.30 വരെയാണ് പരിശീലനം. പരിശീലനത്തിന്റെ വിശദാംശങ്ങളും ഓണ്‍ലൈന്‍ മീറ്റിങ്ങിന്റെ ലിങ്കും അതാത് ടാക്‌സ് പെയര്‍ സര്‍വീസ് സര്‍ക്കിളുകളില്‍ ലഭിക്കും. ഫോണ്‍ 8330011241.
