അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും, കേരള സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഈറ്റ് റൈറ്റ് യോഗ ഈറ്റ് റൈറ്റ് ബൈക്കത്തൺ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. ഇതിന്റെ ഭാഗമായി നടന്ന യോഗ പരിശീലനം അസിസ്റ്റന്റ് കളക്ടർ നിശാന്ത് സിഹാര ഉദ്ഘാടനം ചെയ്തു.കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ് ബൈക്കത്തൺ ഫ്ളാഗ് ഓഫ് ചെയ്തു.
ആരോഗ്യകരമായ ജീവിത ശൈലികളും ഭക്ഷണ രീതികളും പ്രോത്സാഹിപ്പിക്കുക, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
120 ബൈക്കുകൾ ബൈക്കത്തൺ പരിപാടിയുടെ ഭാഗമായി. ഈറ്റ് റൈറ്റ് യോഗയിൽ 120 പേർ പങ്കെടുത്തു. കേരളഹോട്ടൽ ആന്റ് റസ്റ്റോറൻറ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ,ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, കോൺഫിഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ
തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ,
ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയം സീനിയർ സൂപ്രണ്ട് എസ് ഷിബു , മൂവാറ്റുപുഴ ഭക്ഷ്യ സുരക്ഷാ ഓഫീസർ കൃപാ ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.