നിപ വൈറസ് ബാധയെ തുടർന്ന് സെപ്റ്റംബർ 24 ഞായറാഴ്ച വരെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം ഓൺലൈൻ വഴിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത ഉദ്യോഗസ്ഥരുടെയും വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.