കുടുംബശ്രീ ജില്ലാമിഷന്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് സംഘടിപ്പിക്കുന്ന ‘കണക്ട് 2023’ ജില്ലാ തൊഴില്‍മേളയുടെ സംഘാടക സമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ എ ഡി എം സി ഉന്‍മേഷ് അധ്യക്ഷനായി.

മേളയില്‍ ഫിനാന്‍സ്, ഐ ടി, ബാങ്കിങ്, എഡ്യുക്കേഷന്‍, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഓട്ടോ മൊബൈല്‍, റീറ്റൈയില്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്ന് 40 കമ്പനികള്‍ പങ്കെടുക്കും. പ്ലസ് ടു മുതല്‍ ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 18- 40 വയസ് പ്രായ പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം.