ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ആവശ്യമാണ്.

കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി ഓഫീസിൽ 30ന് വൈകീട്ട് 5നകം ലഭിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695 034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.