വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് രണ്ട് ദിവസത്തെ ശിൽപശാല നടത്തും. ക്വാളിറ്റി സിസ്റ്റം അവയർനെസ് ആൻഡ് പ്രോഡക്ട് സർട്ടിഫിക്കേഷനിലാണ് ശിൽപശാല.

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ സഹകരണത്തോടെ കളമശേരി ക്യാമ്പസിൽ സെപ്റ്റംബർ 29, 30 തീയതികളിലാണ് പരിപാടി. 2950 രൂപയാണ് ഫീസ് (കോഴ്‌സ് ഫീസ്, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം GST ഉൾപ്പെടെ). താത്പര്യമുള്ള മാനുഫാക്ചറിങ് യൂണിറ്റുകൾ www.kied.info യിൽ ഓൺലൈനായി 21 ന് മുമ്പ് അപേക്ഷിക്കണം. തെരഞ്ഞെടുത്ത 30 പേർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 2550322, 9605542061.