തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സർക്കാരിതര ഫണ്ടിൽ നിന്നു വേതനം നൽകുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (IQAC ഓഫീസ്) താക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കാരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഇക്കണോമിക്സ്/കൊമേഴ്സ്/ഗണിതം/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. സ്പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന.

താത്പര്യമുള്ളവർ www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 21ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം- 16 എന്ന വിലാസത്തിൽ അപേക്ഷിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി എഴുത്ത് പരീക്ഷയും വൈദഗ്ധ്യ, അഭിമുഖ പരീക്ഷകളും നടത്തും