മലപ്പുറം ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023-43 വർഷത്തെ ജില്ല ടെന്നീക്കൊയ്റ്റ് ചാമ്പ്യൻഷിപ്പ് സപ്റ്റംബർ 30ന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ജൂനിയർ ബോയ്‌സ്-ഗേൾസ്, സീനിയർ ബോയ്‌സ്-ഗേൾസ് വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തുന്നത്.

താത്പര്യമുള്ള കായിക താരങ്ങൾ സ്വന്തം സ്ഥാപനങ്ങൾ മുഖേന ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 25ന് വൈകീട്ട് അഞ്ചിനുള്ളിൽ സെക്രട്ടറി, സ്‌പോർട്‌സ് പ്രമോഷൻ അക്കാദമി-മഞ്ചേരി എന്ന വിലാസത്തിൽ എൻട്രി എത്തിക്കേണ്ടതാണ്. മത്സര ദിവസം കായിക താരങ്ങൾ രാവിലെ എട്ടിന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഫോൺ: 9745892909, 9746558158.