പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി നിര്‍മാണ ധനസഹായ പദ്ധതി പ്രകാരം അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന,ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള,അതിയന്നൂര്‍ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547630012.