ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യത: ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ എം.എസ്.സി കെമിസ്ട്രിക്കാരെയും പരിഗണിക്കും. കുറഞ്ഞത് ആറ് മാസം എൻ.എ.ബി.എൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,500 രൂപ. പ്രായം 21നും 35നും ഇടയിൽ.
ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 (ഫോൺ-9544554288) എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടക്കും. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ സമർപ്പിക്കണം.