കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 10ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും.പ്രവാസി മലയാളികള്‍ അഭിമുഖികരിക്കുന്ന വിവധ പ്രശ്‌നങ്ങളെക്കുറിച്ച് പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്, ഇതര ഏജന്‍സികള്‍ എന്നിവ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയും ഇതേക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാം.