സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായി എളവള്ളിയില്‍ ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം ചെയ്തു. എളവള്ളി കൃഷിഭവന്റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണ മുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകളും, ഞാവല്‍, നാരകം, നെല്ലി, മാവ്, മാതളം എന്നീ തൈകളാണ് വിതരണം ചെയ്തത്.

കര്‍ഷകര്‍ക്ക് അമ്പത് ശതമാനം സബ്‌സിഡിയോടെയാണ് വിതരണം നടത്തിയത്. വിതരണോദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി മോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗം ലിസി വര്‍ഗീസ്, അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ. ഗിരിജ, കൃഷി അസിസ്റ്റന്റ്മാരായ പി.ആര്‍ ശുഭ, എം.എസ് ശ്രീനിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.