കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത.
ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പള സ്കെയിൽ: 25100-57900. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഒക്ടോബർ 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.