ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് തസ്തികളിലേക്ക് അപ്രന്റീസ് വ്യവസ്ഥയില്‍ സ്റ്റൈപന്റോടുകൂടി നിയമനം നടത്തും. യോഗ്യത : നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ജനറല്‍ നഴ്‌സിങ്/ബി എസ് സി നഴ്‌സിങ് പാസായിരിക്കണം. ബി പി എല്‍/വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ താഴെയുള്ള ജനറല്‍ കാറ്റഗറിയില്‍ (എസ് സി, എസ് റ്റി ഒഴികെ) ഉള്‍പ്പെട്ടവരും ഗ്രാമപ്രദേശത്ത് താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി 18-45. 2024 മാര്‍ച്ച് 31 വരെയാണ് നിയമനകാലാവധി. ബി എസ് സി നഴ്‌സിങ് പാസായവര്‍ക്ക് 15,000 രൂപ നിരക്കിലും ജനറല്‍ നഴ്‌സിങ് പാസായവര്‍ക്ക് 12500 രൂപ നിരക്കിലും ഓണറേറിയം നല്‍കും. എസ് എസ് എല്‍ സി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 26 ന് ജില്ലാ പഞ്ചായത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ബി എസ് സി നഴ്‌സിങ്ങിന് രാവിലെ 10.30 നും ജനറല്‍ നഴ്‌സിങ്ങിന് ഉച്ചയ്ക്ക് ഒരു മണിക്കുമാണ് അഭിമുഖം. ഫോണ്‍ 0474 2795017.