കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഉള്‍പ്പെടുത്തി പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മീനങ്ങാടിയില്‍ നടത്തിയ ജില്ലാതല ആര്‍.പി പരിശീലനം സമാപിച്ചു. മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനത്തിന് കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കി. സി.ഡി.എസ് തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനെ സംബന്ധിച്ച ബ്ലോക്ക് തല ചര്‍ച്ചകളും ആസൂത്രണ യോഗത്തിന്റെ ഭാഗമായി നടന്നു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ആര്‍.പിമാര്‍ ചര്‍ച്ച ക്രോഡീകരിച്ച് സംസാരിച്ചു.

ബാലസഭ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ സി.കെ പവിത്രന്‍, പി.എ ജാനകി, ഓക്സിലറി സംസ്ഥാന റിസോഴ്സ് പേഴ്സണ്‍മാരായ എസ്.കെ ശ്രീല, കെ.വി അശ്വതി ഇ.സി മായ തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിക്കും. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ കെ.യു സജ്ന, രേഷ്മ സി നായര്‍, ആതിര മധു, അനുശ്രീ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. സംസ്ഥാന കോര്‍ ടീം അംഗം ഡോ.രാജശേഖരന്‍, അസിസ്റ്റന്റ് ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ കെ.എം സലീന, വി.കെ റെജീന, ജില്ല പ്രോഗ്രാം മാനേജര്‍ പി.കെ സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.