തിരുവനന്തപുരം വഴുതക്കാട്  സർക്കാർ അന്ധവിദ്യാലയത്തിൽ മെയിൽ മേട്രൺ ഒഴിവിലേക്ക് അഭിമുഖം നടക്കും. ഒക്‌ടോബർ എട്ടിന് രാവിലെ 10.30 മുതൽ അഭിമുഖം നടക്കും.

യോഗ്യത: എസ്.എസ്.എൽ.സി, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, നഴ്‌സിങ് യോഗ്യതയുള്ളവർക്ക് മുൻഗണന, ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കുവാൻ സന്നദ്ധരായിരിക്കണം.

ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ 10ന് ബയോഡേറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2328184, 8547326805.